Posts

Showing posts from November, 2020

പാഴായ പരിശ്രമങ്ങളുടെ നിയമം The law of wasted Efforts

Image
പ്രിയ സുഹൃത്തുക്കളോട് 4  ചോദ്യങ്ങൾ ചോദിച്ചോട്ടെ ?   ചോദിക്കുമ്പോൾ തന്നെ അതിന്റെ സത്യസന്ധമായ ഉത്തരം നിങ്ങൾ മനസ്സിൽ കാണുക , അല്ലെങ്കിൽ എഴുതി വെക്കുക . നിങ്ങൾക്ക് പരാജയം സംഭവിച്ചിട്ടുണ്ടോ ? പരാജയം സംഭവിക്കുമ്പോൾ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?  പരാജയങ്ങൾ ശാശ്വതമല്ല  എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? ചതിക്കുഴികളും വീഴ്ചകളും ഇല്ലാത്ത ഒരു ജീവിതമല്ല വിജയം... എന്നാൽ നിങ്ങളുടെ തെറ്റുകൾ മറികടന്ന് നിങ്ങളുടെ പരിശ്രമം പാഴായ ഓരോ ഘട്ടത്തിനും അപ്പുറത്തേക്ക് അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നതാണ് വിജയം ". പരാജയം നിങ്ങളുടെ ജോലിയുമായി ബെന്ധപെട്ടതോ  വ്യക്തിപരമോ ആകട്ടെ, ഞാൻ മനസ്സിലാക്കിയത്  " പരാജയം ഒരു മികച്ച പഠനക്രമമാണ് അതുകൊണ്ടു തന്നെ  നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിരവധി വ്യത്യസ്തമായ മാർഗങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ  അവസരമൊരുക്കുന്നു. അതിലും പ്രധാനമായത് പരാജയത്തെകുറിച്ചുള്ള  ഒരു സൂക്ഷ്മമായ വീക്ഷണവും അവലോകനവും നമ്മുടെ ചിന്താഗതിയെ മാറ്റുകയും ചെയ്യുക എന്നതാണ്. പരാജയം ഒരു പരാജയമാണെന്ന്...